Image

ഗീതു മോഹൻദാസ് , യഷ്

ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി?

By GoatIt Desk
2026-01-10 | Kochi

കൊച്ചി: കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയപ്പോൾ ഏവരും തിരഞ്ഞത് അതിലെ ഒരു പ്രത്യേക രംഗത്തിൽ പ്രത്യക്ഷപ്പെട്ട നടിയെക്കുറിച്ചാണ്. വെറും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ രംഗത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.

ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തിയ പ്രൊമോയിൽ അതീവ ഗ്ലാമറസ്സായി, ആത്മവിശ്വാസത്തോടെ നിൽക്കുന്ന നടിയുടെ ദൃശ്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഗീതു മോഹൻദാസിനെപ്പോലെ 'പൊളിറ്റിക്കൽ കറക്റ്റ്നസ്' (Political Correctness) ഉയർത്തിപ്പിടിക്കുന്ന ഒരു സംവിധായിക, തന്റെ സിനിമയിൽ സ്ത്രീശരീരത്തെ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം.

Scene from Toxic teaser

ആരാണ് നതാലി ബേൺ?

ടീസറിലെ ബോൾഡ് രംഗങ്ങളിൽ യാഷിനൊപ്പമുള്ള നടി ആരാണെന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഹോളിവുഡ് നടിയായ നതാലി ബേൺ (Natalie Burn) ആണ് ആ നടി എന്ന നിലയിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്.

ഉക്രേനിയൻ-അമേരിക്കൻ നടിയും മോഡലും സ്ക്രീൻ റൈറ്ററും കൂടിയാണ് നതാലി ബേൺ . 'ദ എക്സ്പെൻഡബിൾസ് 3' (The Expendables 3), 'മെക്കാനിക്: റിസറക്ഷൻ' (Mechanic: Resurrection) തുടങ്ങിയ പ്രശസ്തമായ ഹോളിവുഡ് ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. നതാലി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അവർക്ക് വലിയ ആരാധകപിന്തുണയും ലഭിച്ചു.

ബിയാട്രിസ് ടൗഫെൻബാക്ക്


'ടോക്സിക്' ടീസറിലെ 'മിസ്റ്ററി ഗേൾ' നതാലി ബേൺ അല്ല; സത്യാവസ്ഥ വെളിപ്പെടുത്തി ഗീതു മോഹൻദാസ്

യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'ടോക്സിക്' സിനിമയുടെ ടീസറിലെ ചൂടൻ രംഗങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമരുന്നിട്ടപ്പോൾ സ്ഥിരീകരണവുമായി സംവിധായിക തന്നെ രംഗത്തെത്തി. ഹോളിവുഡ് താരമായ നതാലി ബേൺ ആണ് ഈ രംഗത്തിലുള്ളതെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് സംവിധായിക ഗീതു മോഹൻദാസ് വ്യക്തമാക്കി. നതാലി ബേൺ അല്ല, മറിച്ച് ബിയാട്രിസ് ടൗഫെൻബാക്ക് (Beatriz Taufenbach) എന്ന നടിയാണ് ആ രംഗത്തിൽ അഭിനയിച്ചിട്ടുള്ളതെന്ന് ഗീതു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

നതാലി ബേൺ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അത് ആരാധകർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായി. നതാലി തന്നെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ടോക്സിക്കിന്റെ വിശേഷങ്ങൾ പങ്കുവെച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ടീസറിലെ വൈറൽ രംഗത്തിലുള്ളത് താനല്ലെന്നും മറ്റൊരു താരമാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

2026 മാർച്ച് 19-നാണ് 'ടോക്സിക്' തിയേറ്ററുകളിൽ എത്തുന്നത്. കിയാര അദ്വാനി, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം നിർമ്മിക്കുന്നത്.

Toxic Teaser

തരംഗമായി ടീസർ

കന്നഡ സൂപ്പർതാരം യഷിന്റെ 40-ാം ജന്മദിനത്തിൽ പുറത്തിറങ്ങിയ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' (Toxic: A Fairytale for Grown-Ups) ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ചിത്രം ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറാണെന്ന് ഉറപ്പിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

'കെ.ജി.എഫ് 2' വിന് ശേഷം നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന യഷ് ചിത്രം എന്ന നിലയിൽ വലിയ ആവേശമാണ് ആരാധകർക്കിടയിലുള്ളത്. ടീസറിൽ 'റായ' എന്ന കഥാപാത്രമായാണ് യഷ് പ്രത്യക്ഷപ്പെടുന്നത്.

 മൂടൽമഞ്ഞ് നിറഞ്ഞ ഒരു സെമിത്തേരിയിൽ നടക്കുന്ന ശവസംസ്കാര ചടങ്ങിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ചടങ്ങിനിടയിലേക്ക് ആയുധധാരികളായ ഒരു സംഘം കടന്നുവരികയും സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ടോമി ഗണ്ണുമായി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന യഷ്, സെമിത്തേരിയിൽ സ്ഫോടനങ്ങൾ നടത്തുകയും എതിരാളികളെ വെടിവെച്ചു വീഴ്ത്തുകയും ചെയ്യുന്നു.  അവസാനം യഷ് പറയുന്ന "ഡാഡി ഈസ് ഹോം" (Daddy’s Home) എന്ന ഡയലോഗ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

വിവാദവും ചർച്ചകളും

വെടിവെയ്പ്പും അക്രമവും നടക്കുമ്പോൾ കാറിനുള്ളിൽ റായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

വിമർശനങ്ങൾ കടുക്കുമ്പോഴും നവ്യയുടെ കഥാപാത്രത്തെയും ഗീതുവിന്റെ ക്രിയേറ്റീവ് വിഷനെയും പിന്തുണച്ച് റിമ കല്ലിങ്കലും ദിവ്യ പ്രഭയും രംഗത്തെത്തി. സ്ത്രീകളുടെ ലൈംഗിക സ്വയംഭരണാധികാരത്തെയും (Female Agency) താല്പര്യങ്ങളെയും കുറിച്ച് ലോകത്തിന് ഇപ്പോഴും വലിയ ധാരണയില്ലെന്നാണ് ഇവർ കുറിച്ചത്. നവ്യ ബാബുവിന്റെ ഈ വേഷം വെറുമൊരു 'ഗ്ലാമർ' പ്രദർശനമല്ലെന്നും, ഒരു സ്ത്രീ തന്റെ തീരുമാനങ്ങൾ സ്വന്തമായി എടുക്കുന്നതിന്റെ വിളംബരമാണെന്നുമാണ് ഇവരുടെ വാദം.

.