ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്!
ജെൻ സീ-ക്കു വേണ്ടി രൂപകൽപന ചെയ്ത പുതിയ ഫാഷൻ ബ്രാൻഡായ ഓൺഡ് പ്രഖ്യാപിച്ച് ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ. പുതിയ ബ്രാൻഡ് നാമം, പുതിയ ഐഡന്റിറ്റി, സമകാലിക ശൈലിയുള്ള ഷോപ്പിങ് ഔട്‌ലെറ്റുകൾ, ട്രെൻഡ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ സംരഭമാണിത്.
പാന്റലൂൺസ്, ഓൺഡ്! എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സംഗീത തൻവാനി പറയുന്നു, "ഫാഷൻ ലോകത്തെ പുനർനിർമിക്കുന്നതിലും സാംസ്കാരിക പ്രവണതകളെ നിർവചിക്കുന്നതിലും യുവ ഉപഭോക്താക്കൾ ചെലുത്തുന്ന സ്വാധീനം നിഷേധിക്കാനാവില്ല. ഈ വിഭാഗത്തെക്കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആഴത്തിലുള്ള ബന്ധവും ബ്രാൻഡ് സ്നേഹവും സൃഷ്ടിക്കുന്നതിനായുള്ള നീക്കമാണ് ജെൻ സീ-ക്കായുള്ള പുതിയ ബ്രാൻഡ്. ഊർജ്ജസ്വലമായ ഒരു ബ്രാൻഡ് നാമം, വ്യത്യസ്തമായ ഐഡന്റിറ്റി, ശക്തമായ ബിസിനസ്സ് മോഡൽ എന്നിവയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ പുതിയ അധ്യായം, ഞങ്ങളുടെ അടുത്ത വളർച്ചയ്ക്ക് ശക്തമായ ഒരു ഉത്തേജകമായിരിക്കും."
ഓൺഡ്! ഉപയോഗിച്ച്, വാല്യൂ ഫാഷൻ വിഭാഗത്തിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാനാണ് എബിഎഫ്ആർഎൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള സ്റ്റൈൽഅപ്പ് സ്റ്റോറുകളെ ഓൺഡ്! ആക്കി മാറ്റാനും ഈ സാമ്പത്തിക വർഷാവസാനത്തോടെ 100 സ്റ്റോറുകളിലേക്ക് വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
എത്‌നിക് വസ്ത്രവിഭാഗത്തിൽ തസ്‌വ, ജയ്പൂർ തുടങ്ങിയ ബ്രാൻഡുകളുമായി വിപണിയിലെ മുൻനിരക്കാരാണ് ആദിത്യ ബിർള ഫാഷൻ. ടിസിഎൻഎസിനു കീഴിലുള്ള സ്ത്രീഫാഷൻ ബ്രാൻഡുകളായ ഡബ്ളിയു, ഔറേലിയ, വിഷ്‌ഫുൾ, ഇലവൻ, ഫോക്സോങ് എന്നിവയുമായുള്ള ലയനത്തോടെ എത്‌നിക് വസ്ത്രരംഗത്തെ സ്ഥാനം ആദിത്യ ബിർള ഫാഷൻ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യൻ ഫാഷൻ രംഗത്തെ അതികായരായ സബ്യസാചി, തരുൺ തഹിലിയാനി, ശന്തനു–നിഖിൽ, മസാബ എന്നിവരുമായി എബിഎഫ്ആർലിന് വ്യാപാര പങ്കാളിത്തമുണ്ട്.