Image

Valentines day

ഇനി ദിവസങ്ങൾ മാത്രം... വാലന്റൈൻസ് ഡേയ്ക്ക് ചർമം തിളങ്ങട്ടേ...!

By Reshma
2026-02-12 | Kochi

ഈ വാലന്റൈൻസ് ദിനത്തിൽ ചുവന്ന റോസാപ്പൂക്കളും ചോക്ലേറ്റുമായി പ്രണയം പങ്കുവെയ്ക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? ഈ പ്രത്യേക ദിവസത്തിന് വേണ്ടി ഏറ്റവും മനോഹരമായി നിങ്ങൾക്ക് നിങ്ങളെ അവതരിപ്പിക്കാൻ അവസാന നിമിഷം ബ്യൂട്ടി പാർലറിലേക്ക് ഓടാന്‍ നില്‍ക്കാതെ ചില തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങാം.

Valentines day

സ്കിൻ പ്രിപ്പ്- 5 സ്റ്റെപ്പ്

ഡീപ് ക്ലെൻസിങ് ആൻഡ് ഡീടോക്സ്

ചർമ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ചർമ ശുദ്ധീകരണം. ചർമത്തിൽ അടഞ്ഞു കൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് ച‍ർമം റിലാക്സ് ആകാൻ ഇത് സഹായിക്കും. ഡീപ് ക്ലെൻസിങ് ചർമത്തെ പുനഃസജ്ജമാക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നവരും എസിയിൽ ദീർഘനേരം ജോലി ചെയ്യുന്നവരും ഈ ഘട്ടം ഒഴിവാക്കരുത്.

ജലാംശം

ഹൈഡ്രേറ്റ് ചെയ്യുന്നത് ചർമത്തെ മൃദുവും ആരോഗ്യമുള്ളതുമാക്കുന്നു. ഒരു ദിവസം എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. ജലാംശം അടങ്ങിയ പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതും ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. നിർജ്ജലീകരണം ചർമത്തിന്റെ ഇലാസ്തികതയും മൃദുത്വവും നശിപ്പിക്കുന്നു. ചർമത്തെ യുവത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ ജലാംശം കൂടിയേ തീരൂ.

ടാർഗെറ്റഡ് ഗ്ലോ ട്രീറ്റ്‌മെന്റുകൾ

20നും 40നും ഇടയിൽ പ്രായമായവർക്ക് തിളക്കമുള്ള ചർമം കിട്ടുന്നതിന് ഇൻസ്റ്റന്റ് ഗ്ലോ ട്രീറ്റ്‌മെന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ചർമത്തിലെ രക്തയോട്ടവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നതിലൂടെ ചർമത്തെ ആഴത്തിൽ പോഷിക്കുന്നു. ഇത് ചർമത്തിന് കൂടുതൽ തിളക്കം നൽകുന്നു.

മോസ്ചറൈസർ

ചർമത്തെ പ്രകോപനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും മിനുസമാർന്നതുമാക്കുന്നതിന് സ്കിൻ ബാരിയർ ശക്തമാക്കണം. മോസ്ചൈറസർ, സൺസ്ക്രീൻ തുടങ്ങിയ ഉൽപ്പന്നങ്ങൾ ചർമത്തെ പുറമെ ശക്തമാക്കും. ഇത് സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ഈർപ്പത്തെ ലോക്ക് ചെയ്യാനും സഹായിക്കുന്നു.