Image

പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശല

By Name
2025-08-28 | Kochi

പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിൽ വിരി‍ഞ്ഞ ‘ഫാഷൻ പ്രണയകാവ്യം’.  ഡിസൈനർ രാഹുൽ മിശ്രയുടെ ‘പ്രണയമായി മാറുക’ (Becoming Love) എന്ന കലക്ഷനാണ് പാരിസ് ഹൗട് കുറ്റൂർ  വേദിയിൽ ശ്രദ്ധ നേടിയത്.  സൂഫിസത്തിൽ വിവരിക്കുന്ന ഏഴ് ഘട്ടങ്ങളിലൂടെയുള്ള പ്രണയത്തിന്റെ പരിണാമമാണ് ഈ കലക്ഷന്റെ പ്രചോദനമെന്ന് രാഹുൽ മിശ്ര പറയുന്നു.  
ആകർഷണത്തിൽ തുടങ്ങി അനുരാഗം, സമർപ്പണം, ആദരം, ഉപാസന, അഭിനിവേശം, ഒടുവിൽ മരണം വരെയുള്ള ഘട്ടങ്ങൾ നിറങ്ങളിലൂടെയും ഡിസൈനുകളിലുടെയും വേദിയിലെത്തി. ഓസ്ട്രിയൻ കലാകാരനായ ഗുസ്താവ് ക്ലിംറ്റിന്റെ പെയിന്റിങ്ങും ഈ വസ്ത്രങ്ങളിൽ സമന്വയിപ്പിച്ചിട്ടുണ്ട്.  രണ്ടായിരത്തിലേറെ കരകൗശല വിദഗ്ധരുടെ അധ്വാനമാണ് ഇതിനു പിന്നിൽ. പ്രിൻസസ് ഡയാനയുടെ പ്രശസ്തമായ തൊപ്പികൾ ഒരുക്കിയ സ്റ്റീഫൻ ജോൺസ് തയാറാക്കിയ ശിരോകവചങ്ങളും ഈ കലക്ഷന്റെ ഭാഗമാണ്.