Image

ടൈറ്റൻരാഗ ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരംപുറത്തിറക്കി

By രേഷ്മ
2025-10-06 | കൊച്ചി

കൊച്ചി:ടൈറ്റൻ രാഗ ഗ്ലിമ്മേഴ്‌സ് വാച്ചുകളുടെ ശേഖരം വിപണിയിലവതരിപ്പിച്ചു. ജീവിതത്തിലെ മനോഹര നിമിഷങ്ങളെ മറക്കാനാവാത്ത സിഗ്നേച്ചർ ശൈലികളാക്കി മാറ്റുന്നവയാണ് ഈ വാച്ച് ശേഖരം.

ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരത്തെ വേറിട്ടു നിർത്തുന്നത് അതിന്‍റെ ശിൽപകലാപരമായ രൂപകൽപ്പനാ ശൈലിയാണ്. ഓരോ വാച്ചും ചലിക്കുന്ന ഒരു രത്നം പോലെ തോന്നുന്നവയാണ്. നിഴൽച്ചിത്രങ്ങളിൽ നിന്നും  വാസ്തുവിദ്യാ കലയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ച ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരത്തിൽ കോച്ചർ ചാരുതയിലുള്ള ബോ ആകൃതിയിലുള്ള കേസുകൾ, ഒരുപോലെയല്ലാത്ത റിവേഴ്‌സിബിൾ ഡയലുകൾ, ചതുരാകൃതിക്കൊപ്പം വളവുള്ളതുമായ രൂപം, കൈത്തണ്ടയിൽ  തിളങ്ങുന്ന ക്രിസ്റ്റൽ-സ്റ്റഡ് ബ്രേസ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ശേഖരത്തിലെ ഓരോ വാച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ തങ്ങളുടെ ആക്‌സസറികൾ ധരിക്കുന്ന സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. 

216 പിങ്ക്,മൗവ് നിറങ്ങളിലും വൈറ്റ് സ്റ്റോണിലും മിന്നിത്തിളങ്ങുന്നതും ചലിക്കുന്ന ബെസൽ,റോസ് ഗോൾഡ് ബാർക്ക്-ഫിനിഷ് സ്ട്രാപ്പ് എന്നിവയാൽ മനോഹരമാക്കപ്പെട്ടതുമാണ് ഗ്ലിമ്മേഴ്‌സ് ശേഖരത്തിലെ റേഡിയന്‍റ് ഹാർട്ട് വാച്ച്.

രാഗ ഗ്ലിമ്മേഴ്‌സിലൂടെ ഡിസൈനിനപ്പുറം പോയിസ്ത്രീകളുടെതിളക്കം, പ്രതീക്ഷ,സന്തോഷംഎന്നിവപ്രതിഫലിപ്പിക്കുന്നഒരുവികാരംപകർത്താനാണ് ഞങ്ങൾആഗ്രഹിച്ചതെന്ന്ടൈറ്റൻ കമ്പനി ലിമിറ്റഡിലെ ടൈറ്റൻ വാച്ചസ് ആന്‍റ് രാഗയുടെ മാർക്കറ്റിംഗ് ഹെഡ് അപർണ രവി പറഞ്ഞു. 

8,395 രൂപ മുതൽ 28,795 രൂപ വരെ വിലയുള്ള 16 വ്യത്യസ്ത മോഡലുകളാണ് രാഗഗ്ലിമ്മേഴ്‌സ്ശേഖരത്തിലുള്ളത്. എല്ലാ ടൈറ്റൻ ഔട്ട്‌ലെറ്റുകളിലുംtitan.co.in-ൽ ഓൺലൈനായും ഈ വാച്ച് ശേഖരം ലഭ്യമാണ്.

ഈ ശേഖരത്തിന്‍റെ കാമ്പയിന്‍ നയിക്കുന്നത് ടൈറ്റൻ രാഗ ബ്രാൻഡ് അംബാസിഡറായ ആലിയ ഭട്ട് ആണ്.