തുറന്നുകാട്ടി ഗായിക
രണ്ട് ഗ്രാമി നോമിനേഷനുകൾ സ്വന്തമാക്കിയ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ചാപ്പൽ റോൺ, മഗ്‌ലർ (Mugler) ഡിസൈൻ ചെയ്ത സുതാര്യമായ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഈ വർഷത്തെ ഗ്രാമി വേദിയിലെ തരംഗമായി മാറി.
റെഡ് കാർപെറ്റിലെ വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ചാപ്പൽ റോണിന് പുതിയ കാര്യമല്ല. 2025-ലെ ഗ്രാമി അവാർഡ്‌സിൽ എഡ്ഗർ ഡെഗാസിന്റെ ബാലെ പെയിന്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ' പോൾ ഗോട്ടിയർ' വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. ജനുവരി 29-ന് നടന്ന ചാർലി എക്സ്.സി.എക്സ് (Charli XCX) ചിത്രം 'ദ മൊമെന്റ്'-ന്റെ പ്രീമിയറിലും ഒരു മിന്റ് ഗ്രീൻ നേഴ്സ് ലുക്കിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ, ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ.കോം അരീനയിൽ നടന്ന 2026-ലെ ഗ്രാമി വേദിയിൽ ചാപ്പൽ റോൺ തന്റെ പരീക്ഷണങ്ങൾ അടുത്ത തലത്തിലേക്ക് എത്തിച്ചു. മഗ്‌ലർ ക്രിയേറ്റീവ് ഡയറക്ടർ മിഗുവൽ കാസ്ട്രോ ഫ്രെയിറ്റാസ് രൂപകൽപ്പന ചെയ്ത കടും ചുവപ്പ് (ഗാർനെറ്റ്) നിറത്തിലുള്ള സിൽക്ക് ജോർജെറ്റ് നെഗ്ലിജേ വസ്ത്രവും അതിന് ചേരുന്ന കേപ്പും (cape) ആണ് താരം ധരിച്ചത്. എന്നാൽ കേപ്പ് മാറ്റിയതോടെ, നിപ്പിൾ റിംഗുകളിൽ മാത്രം തങ്ങിനിൽക്കുന്ന തരത്തിലുള്ള വസ്ത്രം താരത്തിന്റെ മാറിടങ്ങൾ അനാവരണം ചെയ്യുന്ന ഒന്നായി മാറി.