കൊക്കകോള കോസ്റ്റാ കോഫിയുടെ മേപ്പിള്‍ ഹേസല്‍ മെനു വീണ്ടും
കൊക്കകോളാ കമ്പനി കീഴിലുള്ള കോസ്റ്റാ കോഫി പ്രശസ്തമായ മേഫിള്‍ ഹേസല്‍ മെനു ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നു. ഹേസല്‍നട്ടിന്റെ മൃദുവായ രുചിയും മേഫിളിന്റെ മധുരമുള്ള നോട്ടുകളും ചേര്‍ന്ന ഡ്രിങ്ക് ആണിത് .
ഈ സീസണില്‍ കോസ്റ്റാ കോഫി മൂന്ന് പ്രത്യേക പാനീയങ്ങൾ അവതരിപ്പിക്കുന്നു. മേപ്പിള്‍ ഹേസല്‍ ഹോട്ട് ലാറ്റെ, ഐസ്ഡ് ലാറ്റെ, ഫ്രാപ്പെ. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ചൂടായും തണുത്തും ക്രീമിയായും ഈ പ്രത്യേക കോഫി രുചിക്കാം.

ഉപഭോക്താക്കളുടെ ആവശ്യം കാരണമാണ് മേഫിള്‍ ഹേസല്‍ തിരിച്ചെത്തിച്ചതെന്ന് കോസ്റ്റാ കോഫിയുടെ ഹെഡ് ഓഫ് ഫ്രാഞ്ചൈസ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇന്ത്യ, എസ്ഇഎ ആന്‍ഡ് ജപ്പാന് അര്‍പണ ചോപ്ര പറഞ്ഞു:
ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന കോസ്റ്റാ കോഫി, പ്രീമിയം കഫേ സംസ്കാരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇപ്പോള്‍ രാജ്യത്ത് 200ത്തിലധികം ഔട്ട്ലെറ്റുകളാണ് ബ്രാന്‍ഡിനുള്ളത്.

20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, കോസ്റ്റാ കോഫി സ്റ്റോറുകളില്‍ പ്രത്യേക ആനിവേഴ്സറി മെനു, ലിമിറ്റഡ് എഡിഷന് കപ്പുകള്‍, ബാരിസ്റ്റാ വര്‍ക്ക്ഷോപ്പുകള്‍, പ്രാദേശിക കലാകാരന്മാരുമായുള്ള സഹകരണങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
മേപ്പിള്‍ ഹേസല്‍ മെനു ഇന്ത്യയിലെ എല്ലാ കോസ്റ്റാ കോഫി ഔട്ട്ലെറ്റുകളിലും പ്രധാന ഡെലിവറി പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.