Image

കെൻസുഗി സ്നീക്കർ

സ്വർണച്ചിറകുള്ള സ്നീക്കർ ശേഖരവുമായി റീബോക്ക് & ഡവ്

By ഫാഷൻ ഡെസ്ക്
2025-11-18 | ന്യൂഡൽഹി

മുറിവുകളിൽ സ്വർണ്ണം പൂശി 'Reborn in My Kicks'

ഫാഷൻ ആക്സസറികളിലെ താരം ? ഒരൊറ്റ ഉത്തരമേയുള്ളൂ: സ്‌നീക്കറുകൾ! സ്‌റ്റൈലും കംഫർട്ടും മാത്രമല്ല, വ്യക്തിത്വത്തെ നിർവചിക്കുന്ന ഒന്നായി സ്‌നീക്കറുകൾ മാറിയിരിക്കുന്നു.  

ജീവിത പരീക്ഷണങ്ങളെ അതിജീവിച്ച്, കൂടുതൽ കരുത്തോടെ തിരിച്ചെത്തിയ സ്ത്രീകൾക്ക് ആദരമർപ്പിച്ചു Dove ഉം Reebok ഉം. ചേർന്ന് ലിമിറ്റഡ് എഡിഷൻ കളക്ഷൻ ഇറക്കുന്നു. 'Reborn in My Kicks' – എന്ന പുതിയ ശേഖരത്തിൻ്റെ തത്വശാസ്ത്രം: കിൻ്റ്‌സുഗി എന്ന ജാപ്പനീസ് കലയാണ്. പൊട്ടിപ്പോയ പാത്രങ്ങൾ കളയാതെ, അതിലെ വിള്ളലുകളിൽ സ്വർണ്ണവർണ്ണം പൂശി കൂടുതൽ മനോഹരവും മൂല്യവത്തുമാക്കുന്ന അതിമനോഹരമായ ജാപ്പനീസ് ദർശനമാണ് കിൻ്റ്‌സുഗി.


ഡിസൈനിലെ അഗ്നിച്ചിറകുകൾ

കിൻ്റ്‌സുഗിയുടെ ആത്മാവിനെ ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ സ്‌നീക്കറുകളിൽ, പൊട്ടിപ്പിളർന്നതുപോലെ തോന്നിക്കുന്ന മെറ്റാലിക് സീമുകൾ പ്രധാന ആകർഷണമാണ്. ഈ സ്വർണ്ണ വർണ്ണത്തിലുള്ള ഘടകങ്ങൾ, അതിജീവനശേഷിയുടെ പ്രതീകമായി ഷൂസിൻ്റെ പ്രതലത്തിൽ തിളങ്ങിനിൽക്കുന്നു.

തിരിച്ചുവരവിൻ്റെ സൗന്ദര്യത്തിലാണ് ഈ കളക്ഷൻ ഊന്നൽ നൽകുന്നത്.

നിലവിൽ ഓൺലൈനിലും, അതോടൊപ്പം മുംബൈ, ബെംഗളൂരു, ന്യൂ ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത Reebok സ്റ്റോറുകളിലും ലഭ്യമാണ്.

ഏതാനും സ്റ്റോറുകളിൽ പ്രത്യേക കിൻ്റ്‌സുഗി വർക്ക്‌ഷോപ്പുകളും ഒരുക്കുന്നുണ്ട്. സ്വന്തം കഥയുടെ സൗന്ദര്യത്തെ ആഘോഷിക്കുന്ന, കരുത്തിൻ്റെ ഈ പുതിയ ഫാഷൻ ട്രെൻഡ്, തീർച്ചയായും ഓരോ സ്ത്രീയുടെയും കാൽപ്പാദങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും!