Image

ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നായിക

By ദിയ
2025-10-12 | മുംബൈ

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ഡിജിറ്റൽ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ഒടിടി  ത്രില്ലർ വെബ് സീരീസിൽ നടി പാർവതി തിരുവോത്ത് നായിക.

 

ഹൃത്വിക് റോഷനും  കസിൻ ഇഷാൻ റോഷനും ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയും ചേർന്നാണ്  സീരീസ് ഒരുക്കുന്നത്. ഹൃത്വിക്കിന്റെ സ്വന്തം ബാനറായ എച്ച്ആർഎക്സ് ഫിലിംസിന്റെ (HRX Films) കീഴിലാണ് നിർമ്മാണം.

സംവിധായകനായി അജിത്പാൽ സിംഗ് എത്തുന്നു. ആലയാ എഫ് (Alaya F), സൃഷ്ടി ശ്രീവാസ്തവ (Srishti Srivastava), രാമ ശർമ്മ (Rama Sharma), സബ ആസാദ് (Saba Azad) എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

“സ്റ്റോം” ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃത്വിക് റോഷനും, പ്രൈം വീഡിയോയുടെ ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലകളുടെ പ്രസിഡന്റായ ഗൗരവ് ഗാന്ധിയും സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.