Image

New Duster

ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്

പുതിയ റെനോ ഡസ്റ്റർ (Renault Duster) ഇന്ത്യയിൽ അവതരിപ്പിച്ചു. ടർബോ പെട്രോൾ മോഡലുകൾക്ക് 10.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. രാജ്യവ്യാപകമായി വാഹനങ്ങളുടെ വിതരണവും ആരംഭിച്ചു.

Duster cabin

എൻജിൻ ഓപ്ഷനുകൾ

രണ്ട് ടർബോ-പെട്രോൾ എൻജിനുകളിലാണ് പുതിയ ഡസ്റ്റർ ലഭ്യമാകുന്നത്:

* 1.0 ലിറ്റർ ടർബോ-പെട്രോൾ: 100hp കരുത്തും 160Nm ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്.

* 1.3 ലിറ്റർ ടർബോ-പെട്രോൾ: 163hp കരുത്തും 280Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഇത് ലഭ്യമാണ്.

* നിലവിലെ ടർബോ പെട്രോൾ ബുക്കിംഗുകളിൽ 90 ശതമാനത്തിലധികവും 1.3 ലിറ്റർ ടർബോ മോഡലിനാണ്.

Duster turbo models- price list

സ്ട്രോങ്ങ്-ഹൈബ്രിഡ്

റെനോ ഇതിനൊപ്പം സ്ട്രോങ്ങ്-ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കുന്നു. 1.8 ലിറ്റർ പെട്രോൾ എൻജിനും (109hp), 49hp ഇലക്ട്രിക് മോട്ടോറും ചേർന്നതാണ് ഈ സിസ്റ്റം. ആകെ 160hp കരുത്താണ് ഇത് നൽകുന്നത്. സ്ട്രോങ്ങ് ഹൈബ്രിഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; 2026-ലേക്കുള്ള മുഴുവൻ യൂണിറ്റുകളും ഇതിനോടകം ബുക്കിങ്ങായി. ഏകദേശം 40% ഉപഭോക്താക്കളാണ് ഹൈബ്രിഡ് മോഡൽ തിരഞ്ഞെടുത്തത്. ഇതിന്റെ ബുക്കിംഗ് ദീപാവലിയോടനുബന്ധിച്ച് വീണ്ടും ആരംഭിക്കും.

പ്രധാന സവിശേഷതകൾ

റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്‌ഫോമിൽ (RGMP) നിർമ്മിച്ച ഈ എസ്‌യുവി ഇന്ത്യൻ റോഡുകൾക്കായി പ്രത്യേകം പരുവപ്പെടുത്തിയതാണ്. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ഉൾപ്പെട്ട 'ഓപ്പൺ ആർ ലിങ്ക്' മൾട്ടിമീഡിയ സിസ്റ്റം ഇതിലുണ്ട്. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 17 ADAS ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.


2026 മാർച്ച് 31 വരെ R-Pass പ്രോഗ്രാമിലൂടെ 10.29 ലക്ഷം രൂപ എന്ന പ്രത്യേക പ്രാരംഭ വിലയിൽ വാഹനം ലഭ്യമാകും. 7 വർഷത്തെ 'റെനോ ഫോറെവർ' വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വേരിയന്റുകൾ: പ്രധാന ഫീച്ചറുകൾ

AUTHENTIC (അടിസ്ഥാന വേരിയന്റ്):

* ഇക്കോ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ.

* 7-ഇഞ്ച് ടിഎഫ്ടി ഡ്രൈവർ ഡിസ്‌പ്ലേ.

* റിയർ എസി വെന്റുകൾ, റിമോട്ട് കീലെസ് എൻട്രി.

* 6 എയർബാഗുകൾ ഉൾപ്പെടെ 35 സുരക്ഷാ ഫീച്ചറുകൾ.


EVOLUTION (മിഡ്-റേഞ്ച്):

* 17-ഇഞ്ച് അലോയ് വീലുകൾ, ഷാർക്ക്-ഫിൻ ആന്റിന.

* 10.1-ഇഞ്ച് ഓപ്പൺ ആർ ലിങ്ക് മൾട്ടിമീഡിയ.

* ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ.

* പാഡിൽ ഷിഫ്റ്ററുകൾ (DCT മോഡലിന് മാത്രം).

TECHNO (ഹൈ-റേഞ്ച്):

* ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്.

* ഇലക്ട്രിക് പവേർഡ് ടെയിൽഗേറ്റ്.

* വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്.

* ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി.


TECHNO+:

* 18-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ.

* ഹിൽ ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് വാണിംഗ്.

* 10.25-ഇഞ്ച് ടിഎഫ്ടി ഡ്രൈവർ ഡിസ്‌പ്ലേ.

ICONIC (ഫുള്ളി ലോഡഡ്):

* ഗൂഗിൾ ബിൽറ്റ്-ഇൻ സിസ്റ്റം (Maps, Assistant, Play).

* വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ (6-വേ അഡ്ജസ്റ്റ്).

* 360-ഡിഗ്രി 3D ക്യാമറ, 17 ADAS ഫീച്ചറുകൾ.

* 48 കളർ ആംബിയന്റ് ലൈറ്റിംഗ്, 6 സ്പീക്കർ അർക്കമിസ് സൗണ്ട് സിസ്റ്റം.