ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
ടാറ്റ ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് വില 6.99 ലക്ഷം -9.99 ലക്ഷം രൂപ.
ടാറ്റ മോട്ടോഴ്‌സ് പരിഷ്കരിച്ച ടിയാഗോ ഇവി (Tiago EV) 6.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. നിലവിലുള്ള ബാറ്ററി പാക്ക് ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ടുതന്നെ, പുതുക്കിയ പുറം - അകം ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ, മികച്ച സുരക്ഷ, മെച്ചപ്പെട്ട ചാർജിംഗ് ശേഷി എന്നിവ പുതിയ ടിയാഗോ ഇവിക്ക് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണ് ടിയാഗോ ഇവി.
19kWh ബാറ്ററി ( 62hp കരുത്തും 110Nm ടോർക്കും ) വേരിയൻ്റുകൾ:
Smart Rs 6.99 lakh
Pure+ Rs 8.49 lakh
24 kWh ബാറ്ററി ( 75hp കരുത്തും 114Nm ടോർക്കും) വേരിയൻ്റുകൾ:
Pure+ Rs 9.49 lakh
Creative+ Rs 9.99 lakh
7.99 ലക്ഷം- 11.14 ലക്ഷം രൂപയായിരുന്നു ഇതുവരെ ടിയാഗോ ഇവി വില.
4.69 ലക്ഷം രൂപ നൽകി ബേസ് വേരിയൻ്റ് വാങ്ങാവുന്ന സ്കീം ( ബാറ്ററി അസ് എ സർവീസ്)
അവതരിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിനു 2.6 രൂപ ബാറ്ററി വാടകയായി നൽകേണ്ടിവരും.
പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡാണ് . ഫ്രീ-സ്റ്റാൻഡിംഗ് സ്റ്റൈലിലുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പാർട്ട് ഡിജിറ്റൽ ടിഎഫ്ടി (TFT) ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും.
40-ലധികം ഫംഗ്ഷനുകളുള്ള കണക്റ്റഡ് കാർ ടെക്നോളജി, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുതിയ റിയർ എസി വെന്റുകൾ, കൂൾഡ് ഗ്ലൗബോക്‌സ്, ഓട്ടോ-ഫോൾഡ് ഒആർവിഎമ്മുകൾ, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 4 സ്പീക്കറുകൾ, പുതിയ റോട്ടറി ഡ്രൈവ് സെലക്ടർ എന്നിവ ഉൾപ്പെടുന്നു.
ആറ് എയർബാഗുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ട്രാക്ഷൻ കൺട്രോളോട് കൂടിയ ഇഎസ്പി (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ടിപിഎംഎസ് (TPMS), ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്ടറിംഗ്, ഇബിഡിയോട് കൂടിയ എബിഎസ് എന്നിവയാണ് മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ. ഒന്നിലധികം വ്യൂവിംഗ് മോഡുകളുള്ള 360 ഡിഗ്രി ക്യാമറയും ബ്ലൈൻഡ് വ്യൂ മോണിറ്ററും ടിയാഗോ ഇവിക്ക് ലഭിക്കുന്നുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭ്യമാണ്.
ഭൂരിപക്ഷം പേരും നടത്തുന്ന യഥാർത്ഥ ഉപയോഗത്തിൽ (real-world C75) റേഞ്ച് 19 kWh ബാറ്ററി മോഡലിന് 160-170 കിലോമീറ്ററും 24 kWh മോഡലിന് 205-215 കിലോമീറ്ററുമാണ്. ടിയാഗോ ഇവി ഇപ്പോൾ കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യുമെന്നും 18 മിനിറ്റിൽ 100 കിലോമീറ്റർ റേഞ്ച് നൽകുമെന്നും ടാറ്റ പറയുന്നു. 24 kWh ബാറ്ററി പാക്കിന് ആജീവനാന്ത (15 വർഷം) അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി നൽകുന്നുണ്ട്. 19.2kWh പതിപ്പിന് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ ബാറ്ററിവാറന്റി തുടരും.