Image

Mid size SUVs

ഇടത്തര-ക്കാർ

By GoatIt Automotive Desk
2026-02-01 | Kochi

എൻട്രി ലെവൽ കാറിൽ നിന്നുള്ള അപ്ഗ്രേഡ് ആഗ്രഹിക്കുന്നവർ ആദ്യം നോക്കുന്നത് മിഡ് സൈസ് എസ് യു വി എന്ന വാഹ നിരയിലേക്കാണ്. അത് പോക്കറ്റിന് ചേരുന്നില്ലെങ്കിൽ മാത്രം ചെറിയ (4 മീറ്റർ നീളം) എസ് യു വി പരിഗണിക്കും. എല്ലാവരെയും ആകർഷിക്കുന്ന വിഭാഗമായി  മിഡ് സൈസ് എസ് യു വി മാറിക്കഴിഞ്ഞു.

കാർ വിപണിയിൽ ഏറ്റവും കൂടുതൽ ഓപ്ഷനുകൾ ഉള്ള വാഹന വിഭാഗവും

മിഡ് സൈസ് എസ്‌യുവികൾ എന്ന, ശരാശരി 4.3 മീറ്റർ നീളമുള്ള 5–സീറ്റർ വാഹനങ്ങൾ തന്നെ.

ഹ്യൂണ്ടായ് ക്രെറ്റ, മാരുതി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ടാറ്റ സിയറ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗുൻ, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ എന്നിവ മത്സരിക്കുന്ന വിപണിയാണിത്. റെനോ ഡസ്റ്ററും അതിന്റെ നിസാ‍ൻ രൂപമായ ടെക്ടോണും ഇക്കൊല്ലംതന്നെ എത്തുകയും ചെയ്യും. പെട്രോളും ഡീസലും സിഎൻജിയും എന്നുവേണ്ട ഇലക്ട്രിക് ഓപ്ഷൻ വരെ ഈ വിഭാഗത്തിൽ ലഭ്യമാണ്. 4 മീറ്ററിനു താഴെ നീളമുള്ള കാറുകളിൽനിന്നും എസ്‌യുവികളിൽനിന്നുമുള്ള അപ്ഗ്രേഡ് ആയാണ് മിക്കവരും ഈ വാഹനവിഭാഗത്തിലേക്കു നോക്കുന്നത്. ഏതാണ്ട് 10.5 ലക്ഷം രൂപ മുതൽ 22 ലക്ഷം രൂപ വരെ ഷോറൂം വിലയുള്ള ധാരാളം വേരിയന്റുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഓരോ ആളുടെയും ബജറ്റിനും ഫീച്ചർ താൽപര്യങ്ങൾക്കും ഇണങ്ങുന്ന വാഹനം തിരഞ്ഞെടുക്കാൻ ചോയ്സ് ധാരാളം. ഇതിനു തൊട്ടുമുകളിൽനിൽക്കുന്ന വിഭാഗത്തിലെ ചില മോഡലുകളും ഈ വിലനിലവാരത്തിൽകിട്ടുമെന്നതും പരിഗണിക്കാം.

വിലയും സാങ്കേതിക വിവരങ്ങളും ഒറ്റനോട്ടത്തിൽ:

ഹ്യുണ്ടായി- കിയ

ഹ്യുണ്ടായിയും കിയയും ‘സഹോദര’ സ്ഥാപനങ്ങളാണ്. അതുകൊണ്ടുതന്നെ ക്രെറ്റയുടെയും സെൽറ്റോസിന്റെയും എൻജിൻ– ഗിയർ ഓപ്ഷനുകൾ ഒന്നുതന്നെയാണ്. ക്രെറ്റ ടർബോ പെട്രോളിന് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷൻ മാത്രമുള്ളപ്പോൾ, സെൽറ്റോസിന് ഓട്ടമേറ്റഡ് മാനുവൽ ഗിയർസംവിധാനത്തിന്റെ (എഎംടി) വകഭേദമായ ഐഎംടി –ക്ലച്ച് ചവിട്ടേണ്ടാത്ത മാനുവൽ ഓപ്ഷൻ കൂടിയുണ്ട്. പുതിയ സെൽറ്റോസിന് ക്രെറ്റയെക്കാൾ ഏതാനും സെന്റിമീറ്റർ നീളം കൂടിയിട്ടുണ്ട്.

മിഡ്‌സൈസ് വിഭാഗത്തിൽ ഡീസൽ എൻജിൻ ഉള്ളത് ക്രെറ്റ, സെൽറ്റോസ്, ടാറ്റ സിയറ എന്നിവയ്ക്ക് മാത്രമാണ്.

∙ക്രെറ്റ: 1.5–ലീറ്റർ പെട്രോൾ 115 എച്ച്പി പവർ, 144 എൻഎം ടോർക് (മാനുവൽM, ഓട്ടമാറ്റിക്A)- 10.79 ലക്ഷം– 18.97 ലക്ഷം രൂപ, 1.5–ലീറ്റർ ടർബോ പെട്രോൾ 160 എച്ച്പി 253 എൻഎം ടോർക്  (A)– 19.49 ലക്ഷം– 20.09 ലക്ഷം, 1.5–ലീറ്റർ ഡീസൽ 116 എച്ച്പി 250 എൻഎം (M, A)- 12.40 ലക്ഷം- 20.20 ലക്ഷം.

∙സെൽറ്റോസ്: പെട്രോൾ (M, A)- 10.99 ലക്ഷം– 19.49 ലക്ഷം രൂപ, ടർബോ പെട്രോൾ (ക്ലച്ച് ചവിട്ടേണ്ടാത്ത മാനുവൽ, A)– 12.89 ലക്ഷം– 19.99 ലക്ഷം, ഡീസൽ(M, A)- 12.59 ലക്ഷം- 19.99 ലക്ഷം.

സുസുകി– ടൊയോട്ട

സുസുകി– ടൊയോട്ട സഹകരണത്തിൽ പുറത്തിറങ്ങുന്ന വാഹനങ്ങളാണ് മാരുതി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവ. ഒരേ പ്ലാറ്റ്ഫോമിൽ, ഒരേ സവിശേഷതകളോടെ. 1.5–ലീറ്റർ പെട്രോൾ 103 Hp,139 Nm. പെട്രോൾ–സിഎൻജി 87 എച്ച്പി. 1.5–ലീറ്റർ പെട്രോൾ–ഇലക്ട്രിക് മോട്ടർ (സ്ട്രോങ് ഹൈബ്രിഡ്) 92.5 Hp,122 Nm.

∙ വിക്ടോറിസ്: പെട്രോൾ (M, A, 4-wheel drive)- 10.49 ലക്ഷം– 19.37 ലക്ഷം, സിഎൻജി (M) – 11.49 ലക്ഷം–14.72 ലക്ഷം, ഹൈബ്രിഡ്(A)– 16.38 ലക്ഷം– 19.99 ലക്ഷം.

∙ ഗ്രാൻഡ്‌വിറ്റാര: പെട്രോൾ (M, A, 4-wheel drive)- 10.77 ലക്ഷം– 18.73 ലക്ഷം, സിഎൻജി (M) – 13 ലക്ഷം–14.75 ലക്ഷം, ഹൈബ്രിഡ്(A)– 16.63 ലക്ഷം– 19.72 ലക്ഷം.

∙ ഹൈറൈഡർ: പെട്രോൾ (M, A, 4-wheel drive)- 10.95 ലക്ഷം– 18.48 ലക്ഷം, സിഎൻജി (M) – 13.33 ലക്ഷം–15.29 ലക്ഷം, ഹൈബ്രിഡ്(A)– 16.46 ലക്ഷം– 19.76 ലക്ഷം.

ടാറ്റ മോട്ടോഴ്സ് 

∙ ടാറ്റയുടെ സിയറ അതിഭീമമായ ഹൈപ്പാണ് മാർക്കറ്റിൽ സൃഷ്ടിച്ചിരിക്കുന്നത്. ബുക്കിങ് കുമിഞ്ഞുകൂടി. ഡെലിവറി തുടങ്ങിയിട്ടേയുള്ളൂ. 1.5 ലീറ്റർ പെട്രോൾ 106 Hp 145 Nm, 1.5 ലീറ്റർ ടർബോ പെട്രോൾ 160 Hp 255 Nm, 1.5 ലീറ്റർ ഡീസൽ 118 Hp, 260 Nm (മാനുവൽ) 280 Nm (ഓട്ടോ).

വില: പെട്രോൾ (മാനുവൽM, ഓട്ടമാറ്റിക്A)- 11.49 ലക്ഷം– 17.99 ലക്ഷം രൂപ, ടർബോ പെട്രോൾ (A)– 18 ലക്ഷം– 21 ലക്ഷം, ഡീസൽ(M, A)– 13 ലക്ഷം– 21.29 ലക്ഷം രൂപ

ഫോക്സ്‌വാഗൻ- സ്കോഡ

.ഫോക്സ്‌വാഗൻ ടൈഗുനും സ്കോഡ കുഷാഖും സഹോദരങ്ങളാണ്, ലോഗോയും അൽപം കോസ്മെറ്റിക് സംഗതികളും മാത്രം മാറുന്നു, 1–ലീറ്റർ ടർബോ പെട്രോൾ 115 Hp, 178 Nm. 6- Speed Manual/ Automatic. 1.5-ലീറ്റർ ടർബോ പെട്രോൾ 150 എച്ച്പി, 250 എൻഎം, 7–സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക്.

∙ ടൈഗുൻ: ടർബോ പെട്രോൾ (M, A)– 10.58 ലക്ഷം– 19.19 ലക്ഷം. 

∙ സ്കോഡ കുഷാഖിന്റെ നവീകരിച്ച മോഡൽ ജനുവരിയിൽ അവതരിപ്പിച്ചെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല. 

ഹോണ്ട

∙ എലിവേറ്റ്: 1.5 ലീറ്റർ പെട്രോൾ 121 എച്ച്പി, 145 എൻഎം (M, A)– 11.60 ലക്ഷം– 16.16 ലക്ഷം.

എംജി

∙ ആസ്റ്റർ : 1.5 ലീറ്റർ പെട്രോൾ 110 എച്ച്പി, 144 എൻഎം  (M, A)– 9.79 ലക്ഷം–15.30 ലക്ഷം രൂപ.

റെനോ- നിസ്സാൻ

. റെനോ ഡസ്റ്റർ പ്രിബുകിംഗ് തുടങ്ങിയിരിക്കുകയാണ്. മാർച്ചിൽ വില പ്രഖ്യാപിക്കും. ഡെലിവറിയും തുടങ്ങും.

1-litre ടർബോ പെട്രോൾ 100 HP 160 Nm, 6-speed manual.

1.3-litre ടർബോ പെട്രോൾ 163 HP 280 Nm, 6-speed manual, 6-speed Dual Clutch Auto.

1.8-litre പെട്രോൾ–ഇലക്ട്രിക് മോട്ടർ (സ്ട്രോങ് ഹൈബ്രിഡ്) 160hp, 172Nm. 8-speed Automatic. മാരുതി- ടൊയോട്ട മോഡലുകൾക്കൊപ്പം റെനോയും സ്ട്രോങ് ഹൈബ്രിഡ് മോഡൽ എത്തിക്കുന്നു. 

ഇതേ വാഹനത്തിൻ്റെ നിസ്സാൻ രൂപം ടെക്റ്റോൺ തൊട്ടു പിന്നാലെ എത്തും 


(*എല്ലാം ഷോറൂം വില. ഇൻഷുറൻസ്, റോഡ് ടാക്സ് , റജിസ്ട്രേഷൻ ചെലവുകൾ പുറമെ.)