Image

Realme 16 pro series

വാങ്ങാം റിയല്‍മി 16 പ്രൊ സീരീസ്

By Tech desk
2026-01-09 | മുംബൈ

റിയല്‍മിയുടെ ഏറെ കാത്തിരുന്ന 16 പ്രൊ സീരീസ് പുറത്തിറങ്ങി. റിയല്‍മി 16 പ്രൊ, റിയല്‍മി 16 പ്രൊ+ എന്നിവയാണ് സീരീസിലുള്ളത്. ഇതോടൊപ്പം റിയല്‍മി പാഡ്3, ബഡ്‌സ് എയര്‍8 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. 200എംപി ലൂമകളര്‍ പൊര്‍ട്രെയിറ്റ് കാമറ, 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, സ്‌നാപ്ഡ്രാഗണ്‍ 7ജെന്‍ 4 ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ റിയല്‍മി 16 പ്രൊ+ന്റെ സവിശേഷതകളാണ്. 8ജിബി-128ജിബിക്ക് 39,999 രൂപ, 8-256ജിബി 41,999 രൂപ, 12-256ജിബി 44,999 രൂപ എന്നിങ്ങനെയാണ് വില.

Main features

200എംപി ലൂമകളര്‍ പോര്‍ട്രെയ്റ്റ് കാമറ, മീഡിയടെക് ഡൈമന്‍സിറ്റി 7300 മാക്‌സ് 5ജി ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി, പ്രിമിയം അര്‍ബന്‍ വൈല്‍ഡ് ഡിസൈന്‍ തുടങ്ങിയവ റിയല്‍മി 16 പ്രൊയുടെ സവിശേഷതകളാണ്. 8ജിബി-128ജിബിക്ക് 31,999 രൂപയും 8ജിബി-256ജിബിക്ക് 33,999 രൂപയും 128-256ജിബിക്ക് 36,999 രൂപയുമാണു വില.

Main features

റിയല്‍മി ബഡ്‌സ് എയര്‍8

55ഡിബി റിയല്‍ടൈം എഎന്‍സിയുമായി റിയല്‍മി ബഡ്‌സ് എയര്‍8ഉം പുറത്തിറങ്ങിയിട്ടുണ്ട്. എഐ ഇയര്‍ കനാല്‍ അഡാപ്റ്റിവ് എഎന്‍സി, ഡ്യുവല്‍ ഡ്രൈവര്‍ അകോസ്റ്റിക്‌സ്, ഗൂഗ്ള്‍ ജെമിനിയുടെ പിന്തുണയുള്ള എഐ വോയ്‌സ് അസിസ്റ്റന്റ് എന്നിവയുള്ള ബഡ്‌സ് എയര്‍8ന്റെ വില 3,599 രൂപയാണ്.

റിയല്‍മി പാഡ്3 

2.8കെ ബുക്ക്-വ്യൂ ഡിസ്‌പ്ലേ, എഐ പവേര്‍ഡ് പ്രൊഡക്റ്റിവിറ്റി ടൂള്‍സ് എന്നിവയുമായാണ് റിയല്‍മി പാഡ്3 പുറത്തിറങ്ങുന്നത്. 12,200 എംഎഎച്ച് സ്ലിം ടൈറ്റാന്‍ ബാറ്ററി, അള്‍ട്ര സ്ലിം 6.6എംഎം രൂപകല്‍പ്പന എന്നിവയുള്ള റിയല്‍മി പാഡ്3ക്ക് 26,999 രൂപ മുതലാണു വില. വൈഫൈ, 5ജി ഇനങ്ങളില്‍ ലഭ്യമാണ്.