Image

Navi mumbai airport

മുംബൈ വിമാന യാത്ര  കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർട്ടിൻ്റെ ഗുണം

നവി മുംബൈ വിമാനത്താവളം പൂർണ്ണ സജ്ജമായതോടെ, മുംബൈയിലേക്കും പൂനെ ഉൾപ്പെടെയുള്ള സമീപ നഗരങ്ങളിലേക്കുമുള്ള യാത്ര വളരെ എളുപ്പമായിരിക്കുകയാണ്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നവി മുംബൈയിലേക്ക് (NMI) ഇപ്പോൾ ദിവസേന വിമാന സർവീസുകളുണ്ട്. മുംബൈയിലെ പ്രധാന വിമാനത്താവളമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്ക് (BOM) ഉള്ള വിമാന നിരക്കിനേക്കാൾ  കുറഞ്ഞ നിരക്കിൽ നവി മുംബൈയിലേക്ക് പറക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കേരളത്തിൽ നിന്നുള്ള കണക്റ്റിവിറ്റി: തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നവി മുംബൈയിലേക്ക് ദിവസേനയുള്ള ഇൻഡിഗോ സർവീസുകൾ ഉള്ളതിന് പുറമേ AkasaAir ( ആകാശ) കൊച്ചിക്കും നവി മുംബൈയ്ക്കും ഇടയിൽ ദിവസേന സർവീസ് നടത്തുന്നുണ്ട്.

മുംബൈ എയർപോർട്ടിലെ തിരക്ക് കാരണമാണ് നവിമുംബൈയിൽ എയർപോർട്ട് നിർമിച്ചത്. മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽനിന്ന് 25 മുതൽ 40 കിലോമീറ്റർ വരെ ദൂരമുണ്ട് നവി മുംബൈയിലേക്ക്. എന്നാൽ താനെ ( Thane) നഗരത്തിനടുത്താണ്. പുണെയിലേക്ക് പോകാനും സൗകര്യം കൂടി.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo) ഇപ്പോൾ നവി മുംബൈയിൽ നിന്ന് മുപ്പതിലധികം പുതിയ റൂട്ടുകൾ കൂടി ആരംഭിക്കുന്നുണ്ട്. ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ: ആഗ്ര, അയോധ്യ, ബാഗ്ഡോഗ്ര, ബെൽഗാം, ചണ്ഡീഗഡ്, ദിയു, കണ്ണൂർ, കൊൽക്കത്ത, പട്‌ന, രാജ്‌കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം, തിരുവനന്തപുരം.

* സർവീസുകളുടെ എണ്ണം: ഈ വിപുലീകരണത്തോടെ നവി മുംബൈയിൽ നിന്ന് ആഴ്ചയിൽ 400-ലധികം സർവീസുകൾ ഇൻഡിഗോ നടത്തും.