Image

Honda Dio

ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ

By GoatIt Automotive Desk
2026-02-05 | Gurugram

പ്രമുഖ ടു വീലർ ബ്രാൻഡ് ആയ ഹോണ്ട  യുവാക്കളെ ലക്ഷ്യമിട്ട് സ്‌പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്‌സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനും അവതരിപ്പിച്ചു. ഡിയോ 125 എക്‌സ്-എഡിഷന് 87,733 രൂപയും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 86,211 രൂപയുമാണ് എക്‌സ്-ഷോറൂം വില.

'സൈബർ ഡ്രിഫ്റ്റ്' പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഡിയോ 125 എക്‌സ്-എഡിഷൻ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ എന്നീ ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാണ്. ആകർഷകമായ ഗ്രാഫിക്‌സും പ്രത്യേക നിറത്തിലുള്ള അലോയ് വീലുകളുമാണ് ഇതിൻ്റെ പ്രധാന പ്രത്യേകത.

Honda Shine 125

ലളിതവും മനോഹരവുമായ രൂപകൽപ്പനയാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷൻ്റെ സവിശേഷത. പേൾ സൈറൺ ബ്ലൂ നിറത്തിനൊപ്പം പൈറൈറ്റ് ബ്രൗൺ ഫിനിഷിലുള്ള അലോയ് വീലുകൾ മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.