മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
വില 9.99 ലക്ഷം രൂപ മുതൽ

∙ ഡ്യുവൽ-ടോൺ ബംപർ, വ്യതിരിക്തമായ ഫ്രണ്ട് ഗ്രില്ലും
∙ പുതിയ സ്റ്റീയറിങ് വീൽ ഡിസൈൻ
∙ കറുപ്പ് കളർ തീമിൽ ഡാഷ്‌ബോർഡ്
∙ 6 കളർ ഓപ്ഷനുകൾ - പുതുതായി ടാംഗോ റെഡ്, ബാറ്റിൽഷിപ്പ് ഗ്രേ
∙ സ്ലൈഡിങ് ആംറെസ്റ്റ്, പിന്നിൽ എസി വെന്റ്
∙ ഡോറിൽ ഘടിപ്പിച്ച പവർ വിൻഡോ സ്വിച്ച്, ഫ്യുവൽ ലിഡ് തുറക്കാൻ ക്യാബിനിൽ ലീവർ, ഓട്ടമാറ്റിക് മോഡലിൽ ഡെഡ് പെഡൽ.
∙ റിയർ വാഷ് & വൈപ്പർ, എ-പില്ലർ എൻട്രി അസിസ്റ്റ് ഹാൻഡിൽ, റിയർ വ്യൂ ക്യാമറ
∙ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ – 26.03 സെ.മീ എച്ച്ഡി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ
∙ ടൈപ്പ്-സി യുഎസ്ബി പോർട്ട് (മുന്നിലും പിന്നിലും), അഡ്വഞ്ചർ സ്റ്റാറ്റ്സ് ജെൻ II

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് കൂടുതൽ പുതുമകൾ ഉൾപ്പെടുത്തി ഥാർ എസ്‌യുവിയുടെ ഫെയ്സ്‌ലിഫ്റ്റ് പുറത്തിറക്കി. 9.99 ലക്ഷം രൂപയാണ് ബെയ്സ് മോഡലിന്റെ ഷോറൂം വില.
ഡ്യുവൽ-ടോൺ ഫ്രന്റ് ബംപറും R18 അലോയ് വീലുകളും പുതുക്കിയ ഫ്രന്റ് ഗ്രില്ലും പുതിയ ഥാറിന്റെ പുറംഭാഗത്ത്
മാറ്റമെത്തിക്കുമ്പോൾ, ബ്ലാക് തീം ഡാഷ്‌ബോർഡും പുതിയ സ്റ്റിയറിംഗ് വീലും ധാരാളം പുതിയ ഫീച്ചറുകളുമാണ് ക്യാബിനിൽ നമ്മെ കാത്തിരിക്കുന്നത്.

രണ്ടാം നിരയിലെ യാത്രക്കാർക്ക് യാത്രാസുഖമുറപ്പാക്കാൻ അവിടെ എസി വെന്റുകളുണ്ട്. ഡോറിലേക്കു മാറ്റിയ പവർ വിൻഡോ സ്വിച്ച്, റിയർ വ്യൂ ക്യാമറ, പിന്നിൽ വാഷ് & വൈപ്പർ, എ-പില്ലർ എൻട്രി അസിസ്റ്റ് ഹാൻഡിൽ എന്നിങ്ങനെ ഉപകാരപ്രദമായ ഫീച്ചറുകളും.

എഞ്ചിൻ & ട്രാൻസ്മിഷൻ-
1.5 ലിറ്റർ ഡീസൽ: 117 ബിഎച്ച്പി, 300 എൻഎം (മാനുവൽ ട്രാൻസ്മിഷൻ)
2.2 ലിറ്റർ ഡീസൽ: 130 ബിഎച്ച്പി, 300 എൻഎം (മാനുവൽ/ഓട്ടമാറ്റിക്)
2.0 ലിറ്റർ ടർബോ പെട്രോൾ: 150 ബിഎച്ച്പി, 300 എൻഎം (മാനുവൽ/)/320 എൻഎം (ഓട്ടമാറ്റിക്)