ജംഗ്കൂക്കിന്റെ ‘GOLDEN: The Moments’ എക്സിബിഷൻ മുംബെയിൽ
ബി ടി എസ് ഇന്ത്യയിൽ വരുമോ, അവരുടെ കമ്പനിയായ ഹൈബ് മുംബൈയിൽ ഓഫീസ് തുറന്നിട്ട് എന്തായി എന്നു ചോദിക്കുന്നവർക്ക് ഉത്തരമായി ജംഗ്കൂക്കിന്റെ (Jung Kook) ‘GOLDEN: The Moments’' എത്തുന്നു. കേ പോപ്പ് ആരാധകരുട പ്രത്യേകിച്ച് ഇന്ത്യൻ ആർമിയുടെ ആവേശം ഉയർത്തുന്ന എക്സിബിഷൻ ആണിത്.
ജംഗ്കൂക്കിന്റെ (Jung Kook) ആദ്യ സോളോ ആൽബമായ ‘GOLDEN: The Moments’ ആഗോള എക്സിബിഷൻ മുംബെയിൽ എത്തിക്കുന്നത് Hybe India യും BookMyShow Live ഉം ചേർന്നാണ്. ഹൈബ് മുംബൈയിൽ ഓഫീസ് തുറന്നശേഷം ഇവിടെ നടത്തുന്ന ആദ്യ പരിപാടി കൂടിയാണിത്.
2025 ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ മുംബൈയിലെ പ്രശസ്തമായ മെഹ്ബൂബ് സ്റ്റുഡിയോയിൽ ആണ് പ്രദർശനം. വിവിധ വിഭാഗങ്ങളായിട്ടാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്:
The Record of ‘Golden Moments’: ജംഗ്കൂക്കിന്റെ പ്രശസ്തിയിലേക്കുള്ള നാൾവഴികൾ അടയാളപ്പെടുത്തുന്ന വിഭാഗമാണിത്.
Golden: Records: സോളോ കാലഘട്ടത്തിൽ ലഭിച്ച പുരസ്‌കാര ഫലകങ്ങളും, അവാർഡുകളും, അത്യപൂർവ ഫോട്ടോകളും, മറ്റു ഓർമ്മചിഹ്നങ്ങളും പ്രദർശിപ്പിക്കും.
Golden: Sounds: “Hate You” എന്ന ട്രാക്കിലെ സംഗീത ഘടകങ്ങൾ വേർതിരിച്ച് ഒറ്റയ്ക്ക് കേൾക്കാൻ സാധിക്കുന്ന ഇൻ്ററാക്ടീവ് വിഭാഗം.
Golden: Theater: ജംഗ്കൂക്കിന്റെ “Standing Next to You” എന്ന മ്യൂസിക് വീഡിയോയും, അതിൽ അദ്ദേഹം ഉപയോഗിച്ച സ്റ്റേജ് വസ്ത്രങ്ങളും പ്രധാന ആകർഷണമായി ഇവിടെ പ്രദർശിപ്പിക്കും.
ടിക്കറ്റ് വിവരങ്ങൾ :
എക്സിബിഷനിലേക്കുള്ള ടിക്കറ്റുകൾ നവംബർ 6, ഉച്ചയ്ക്ക് 12 മണിക്ക് BookMyShow പ്ലാറ്റ്‌ഫോം വഴി വിൽപ്പന ആരംഭിക്കും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് എക്സിബിഷന്റെ പ്രത്യേക പ്രിവ്യൂ നൈറ്റിൽ പങ്കെടുക്കാൻ അവസരമുണ്ട്.